യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടൻ കല്ലൂർക്കാട് പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി

 

മൂവാറ്റുപുഴ : കാർഷിക മേഘലയുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് കർഷകന്റെ മനംനിറച്ച സ്വീകരണങ്ങൾ ഏറ്റുവാങ്ങി കല്ലൂർക്കാട് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടന്റെ പര്യടനം.
വികസനം കൊതിക്കുന്ന കല്ലൂർക്കാട് പഞ്ചായത്തിൽ പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്ന് കുഴൽനാടൻ പറഞ്ഞു.
രാവിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോസ് പെരുമ്പള്ളി കുന്നേൽ പര്യടനം ഉദ്ഘാടനം ചെയ്തു.
ബൈജി ആത്രശേരിൽ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പ്രൊ. ജോസ് അഗസ്റ്റിൻ, കെ.ജി. രാധാകൃഷണൻ
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് ഫ്രാൻസീസ് തെക്കേക്കര, സിബി.പി. ജോർജ് , ജോളി ജോർജ്, എ.യു. വർക്കി, സജി വട്ടക്കുടി, ആൽബിൻ രാജു എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!