ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തൃപ്തികരം: ടീക്കാ റാം മീണ.

 

എറണാകുളം: ജില്ലയിൽ ഇതുവരെയുള്ള തിരഞ്ഞെെടുപ്പ് ഒരുക്കങ്ങൾ പൂർണ തൃപ്തികരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാം റാം മീണ. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ ചേർന്ന വരണാധികാരികളുടെയും സഹവരണാധികാരികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

ഭയമില്ലാതെയും നിഷ്പക്ഷമായും തിരഞ്ഞെടുപ്പ് ജോലികൾ പൂർത്തീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജീവനക്കാരിൽ ചിലരെങ്കിലും രാഷ്ട്രീയ പ്രവർത്തനം ചെയ്യാറുണ്ട്. ഇത് തിരഞ്ഞെടുപ്പ് ജോലിയിൽ കൊണ്ടുവരാതെ ശ്രദ്ധിക്കണം. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്ന രീതിയിലായിരിക്കണം പ്രവർത്തനം. ഏതെങ്കിലും ഉദ്യോഗസ്ഥൻ പക്ഷപാതം കാണിച്ചുവെന്ന് ബോധ്യപ്പെട്ടാൽ ശക്തമായ നടപടികൾ കമീഷൻ സ്വീകരിക്കും. ആദ്യത്തെ നടപടി നോട്ടീസ് കൂടാതെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുമെന്നതാണ്. രണ്ടാമത്തേത് അയാൾക്കെതിരെ നിയമ നടപടിയും സ്വീകരിക്കും. ആരും പരാതി ഉന്നയിക്കാനുള്ള അവസരം ജീവനക്കാരായി ഉണ്ടാക്കിയെടുക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് ശ്രദ്ധയിൽ പെട്ടാൽ വരണാധികാരികൾ ഭീരുവായി ഇരിക്കാൻ പാടില്ല. ശക്തമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുള്ള ആളുകളായി ഉദ്യോഗസ്ഥർ മാറണം. കമീഷൻ്റെ നിയമാവലികൾ എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും വായിച്ചിരിക്കണം. ഉദ്യോഗസ്ഥർ ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല, അനുകൂലിക്കുന്നുമില്ല. ജനങ്ങൾക്ക് സ്വതന്ത്രമായി വോട്ടവകാശം ചെയ്യാനുള്ള അവസരമാണ് നൽകേണ്ടത്. മുഴുവൻ ഉദ്യോഗസ്ഥരും കോവിഡ് വാക്സിൻ സ്വീകരിക്കണം. താല്പര്യമില്ലാത്തവർക്ക് വാക്സിനേഷനിൽ നിന്ന് ഒഴിവാകാം. എന്നാൽ ഇവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുവേണം ഡ്യൂട്ടിക്ക് ഹാരാജാ കാൻ എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. ജില്ലാ കളക്ടർ എസ്.സുഹാസ് , സബ് കളക്ടർ ഹാരിസ് റഷീദ്, ഡെപ്യൂട്ടി പോലീസ് കമീഷ്ണർ ഐശ്വര്യ ദോംഗ്റേ, ആലുവ റൂറൽ എസ്.പി. കെ. കാർത്തിക് , ജില്ലയിലെ വരണാധികാരികൾ, സഹവരണാധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Back to top button
error: Content is protected !!