പോത്താനിക്കാട് പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 18 ന്

പോത്താനിക്കാട്: പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ 18ന് നടക്കും.രാവിലെ 11ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് 2 ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും. കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസര്‍ വരണാധികാരിയായിരിക്കും. കോണ്‍ഗ്രസിലെ ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോസ് വര്‍ഗീസും, വൈസ് പ്രസിഡായിരുന്ന ഫിജിന അലിയും രാജി വച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 13 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് (7), ഇടതുമുന്നണി (6) എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് ധാരണ പ്രകാരം 5-ാം വാര്‍ഡംഗം സജി കെ വര്‍ഗീസ് പ്രസിഡന്റ് സ്ഥാനത്തേക്കും, 12-ാം വാര്‍ഡംഗം ആശ ജിമ്മി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കും. ഇടതു മുന്നണിയുടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തീരുമാനമായില്ല

 

Back to top button
error: Content is protected !!