കേരള കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നു

മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നു. 2021ല്‍ ആരംഭിച്ച കേരള കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പാണ് പ്രക്രിയ മെയ് 16ന് പൂര്‍ത്തീകരിക്കുന്നത്. അന്നേദിവസം കോട്ടയം സിഎസ്‌ഐ യൂത്ത് സെന്ററില്‍ നടക്കുന്ന പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കും. വാര്‍ഡ് തലം മുതല്‍ മെമ്പര്‍ഷിപ്പ് നല്‍കി ആരംഭിച്ച പ്രക്രിയയാണ് പൂര്‍ത്തീകരിക്കുന്നത്. വാര്‍ഡ്, മണ്ഡലം, നിയോജകമണ്ഡലം, ജില്ലാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പും പൂര്‍ത്തിയായതോടെ എല്ലാ ജില്ലകളിലും പുതിയ കമ്മിറ്റികള്‍ നിലവില്‍ വന്നു. രണ്ട് ജില്ലകളില്‍ പുതിയ ജില്ലാ പ്രസിഡന്റുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫിലും, എന്‍.ഡി.എയിലും പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടന്നുവെങ്കിലും കേരള കോണ്‍ഗ്രസ് ജനവിഭാഗങ്ങള്‍ക്കിടയില്‍ അതൊന്നും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല എന്നതാണ് പാര്‍ട്ടി വിലയിരുത്തല്‍. പരമ്പരാഗത വോട്ടുകള്‍ വീണ്ടും ജനാധിപത്യ ചേരിയിലേക്ക് മടങ്ങിവരുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നതെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
പാര്‍ട്ടി സംഘടന തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പോഷകസംഘടനകളുടെ പുനഃസംഘടനയും പൂര്‍ത്തിയാക്കി 2024 ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് പാര്‍ട്ടി കടക്കും