നാമ നിർദേശപത്രിക സമർപ്പണം വ്യാഴാഴ്ച അവസാനിക്കും, സൂക്ഷ്മ പരിശോധന നവംബർ 20ന്.

 

എറണാകുളം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമ നിർദേശപത്രിക സമർപ്പിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും. വെള്ളിയാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന.

ജില്ലയിൽ 1750 പേരാണ് ബുധനാഴ്ച നാമ നിർദേശ പത്രിക സമർപ്പിച്ചത്. ഗ്രാമ പഞ്ചായത്തുകളിൽ 1203 പേരും ബ്ലോക്ക്‌ പഞ്ചായത്തുകളിൽ 119 പേരും മുൻസിപ്പാലിറ്റികളിൽ 178 സ്ഥാനാർഥികളും നാമ നിർദേശ പത്രിക സമർപ്പിച്ചു. കൊച്ചി കോർപറേഷനിലെ 152 സ്ഥാനാർഥികൾ നാമ നിർദേശപത്രിക സമർപ്പിച്ചു. ജില്ലാ പഞ്ചായത്തിൽ 98 സ്ഥാനർഥികൾ ആണ് നാമ നിർദേശ പത്രിക സമർപ്പിച്ചത്.

Back to top button
error: Content is protected !!