എൽദോ എബ്രഹാം ആവോലി മൂവാറ്റുപുഴ സൗത്ത് പര്യടനം പൂർത്തിയാക്കി

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെ ഇന്നത്തെ പര്യടനം ആവോലി പഞ്ചായത്തിലും മൂവാറ്റുപുഴ മുനിസിപ്പൽ സൗത്ത് പ്രദേശത്തുമായിരുന്നു.
രാവിലെ എലുവിച്ചിറ കോളനിയിൽ നിന്ന് തുടങ്ങിയ പര്യടനം സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രീമ സിമിക്സ് അധ്യക്ഷയായി.ഷാജു വടക്കൻ, ടി.എം.ഹാരിസ്, ഷാലി ജെയിൻ, എം ജെ ഫ്രാൻസിസ്, ലീല വാസുദേവൻ, ജോർജ്ജ് മുണ്ടയ്ക്കൻ, കെ ഇ മജീദ്, എബ്രഹാം പൊന്നുംപുരയിടം എന്നിവർ പങ്കെടുത്തു.
തുടർന്ന് പുളിയ്ക്കായത്ത് കടവ്, ഇലവുംവും കുന്നുംപുറം പര്യടനം കഴിഞ്ഞ് നടുക്കരയിലെത്തിയപ്പോൾ കണിക്കൊന്ന പൂക്കൾ,പൈനാപ്പിൾ, പഴക്കുല എന്നിവ നൽകി സ്ഥാനാർത്ഥിയെ സ്വീകരിച്ചു. വികസനത്തിന്റെ പുതു വെളിച്ചം തുറന്ന ആവോലി ലക്ഷം വീട്, ആനിക്കാട് ലക്ഷം വീട്, ഉതുമ്പേലിത്തണ്ട് കോളനി, കുരുപ്പത്തടം കോളനി എന്നിവിടങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.പരീയ്ക്കപ്പീടിക, ആവോലി, ആനിക്കാട് ചിറപ്പടി, കോട്ടപ്പുറം, നെല്ലിപ്പിള്ളി കവല, കാട്ടുകണ്ടം കവല, പാലിയത്ത് കടവ്, ഹോസ്റ്റൽ പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് അടൂപ്പറമ്പിൽ സമാപിച്ചു. മൂവാറ്റുപുഴ നഗരവികസനം, മൂവാറ്റുപുഴ ജനറൽ ആശുപത്രി, നഗര റോഡുകൾ,
സ്കൂൾ നവീകരണം തുടങ്ങിയവയിലെല്ലാം നാടിനൊപ്പം നിന്ന ജനപ്രതിനിധിയെ ഇത്തവണയും വിജയിപ്പിയ്ക്കുമെന്ന ഉറപ്പിലാണ് മൂവാറ്റുപുഴ സൗത്ത് നിവാസികൾ.
രണ്ടാറിൽ നിന്നും ആരംഭിച്ച പര്യടനം അമ്പാട്ട് കവല, ചാലിക്കടവ്, മണിയംകുളം കവല, റേഷൻ കടപടി, സ്കൂൾപടി, ആശ്രമം ടോപ്പ്, കല്ലുങ്കൽ കുടി, കുഴിമറ്റം, ആശ്രമം ബസ്സാൻ്റ്, പേട്ട, വാശി കവല, തോട്ടുങ്കൽ പീടിക, ആരക്കുഴ ജംഗ്ഷൻ, 130- ജംഗ്ഷൻ, കാവുംപടി, എസ്.എൻ.ഡി.പി ടോപ്പ്, മുറിക്കല്ല്, മൈലാടിമല, പുൽപ്പറമ്പ്, ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, മുണ്ടമ്പുറം, എന്നിവിടങ്ങളിൽ പര്യടനം നടത്തി ഹൗസിംഗ് ബോർഡിൽ സമാപിച്ചു. സ്വീകരണ പരിപാടിക്ക് ഇലക്ഷൻ കമ്മിറ്റി പ്രസിഡൻ്റ് കെ.ബി.ബിനീഷ് കുമാർ, സെക്രട്ടറി പി.എം.ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി. സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞ് എൽദോ എബ്രഹാം സംസാരിച്ചു.

ചിത്രം – എൽദോ എബ്രഹാമിന് അടൂപറമ്പിൽ നൽകിയ സ്വീകരണം

Back to top button
error: Content is protected !!