അവസാനഘട്ട പ്രചരണത്തിനിടെ ഉണ്ടായ ആക്രമണത്തിൽ എം.എസ്.എഫ്. നേതാവിന് ഗുരുതര പരിക്ക്.

മൂവാറ്റുപുഴ: അവസാനഘട്ട പ്രചരണത്തിനിടെ ഉണ്ടായ ആക്രമണത്തിൽ എം.എസ്.എഫ്. നേതാവിന് തലയിൽ
ഗുരുതര പരിക്ക്. എം.എസ്.എഫ്. മുളവൂർ ശാഖാ സെക്രട്ടറി മരങ്ങാട്ട് ആദിൽ ഷംസ് (20) നാണ് പരിക്കേറ്റത്. എൽ.ഡി.എഫ്. പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് എം.എസ്.എഫ്. ആരോപിച്ചു. ഇന്നലെ വൈകുന്നേരം 4 മണിയോടെ മുളവൂർ പള്ളിപ്പടിയിൽ വച്ചാണ് സംഭവം നടന്നത്. ആദിലിനെ പേഴക്കാപ്പിള്ളി സബൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ പന്ത്രണ്ട് തുന്നലുകളുണ്ട്. മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെൻ്ററിൽ സ്കാനിംഗിന് വിധേയനാക്കി.മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ചിത്രം: – തലയ്ക്ക് പരിക്കേറ്റ ആദിൽഷംസ് ആശുപത്രിയിൽ.

Back to top button
error: Content is protected !!