എൽദോസ് കുന്നപ്പിള്ളി പ്രചരണം ആരംഭിച്ചു

 

പെരുമ്പാവൂർ : സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനിരിക്കെ നിലവിലെ എം എൽ എ എൽദോസ് കുന്നപ്പിള്ളി പ്രചരണം ആരംഭിച്ചു. വെങ്ങോല പഞ്ചായത്തിലെ പെരുമാനി ഭാഗത്തെ സന്ദർശനത്തോടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലുള്ള തറവാട് വീട്ടിലെത്തി മാതാവ് മേരി പൗലോസിനെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഭവന സന്ദർശനങ്ങൾക്ക് എൽദോസ് കുന്നപ്പിള്ളി തുടക്കമിട്ടത്. പ്രതിപക്ഷ ബെഞ്ചിൽ ഇരുന്നും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനങ്ങളുമായുള്ള ഹൃദയ ബന്ധങ്ങളും തുണയാകുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

നേരോടെ കൂടെയുണ്ട് എന്നാണ് എൽദോസ് കുന്നപ്പിള്ളി മുന്നോട്ട് വെക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ വാക്യം. പെരുമാനി ഭാഗത്ത്‌ അൻപതോളം ഭവനങ്ങൾ യു.ഡി.എഫ് പ്രവർത്തകരോടും നേതാക്കളോടും ഒപ്പം അദ്ദേഹം സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ സംഭവിച്ച മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളും എൽദോസ് കുന്നപ്പിള്ളി സന്ദർശിച്ചു.

അറക്കപ്പടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ. ബി ഹമീദ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ. എൻ സുകുമാരൻ, ജോജി ജേക്കബ്, ബ്ലോക്ക് ജനറൽ സെകട്ടറിമാരായ രാജു മാത്താറ, അലി മൊയ്തീൻ, ട്രഷറർ എൽദോ മോസസ്, ബൂത്ത് പ്രസിഡന്റ് എ. എം ബഷീർ, വാർഡ് പ്രസിഡന്റ് റെജി ജോൺ, മുസ്ലീം ലീഗ് നേതാവ് വി. എച്ച് മുഹമ്മദ് എന്നിവരും നിരവധി യു.ഡി.എഫ് പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

Back to top button
error: Content is protected !!