ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർവഹിച്ചു

 

പെരുമ്പാവൂർ :സംസ്ഥാനത്ത് കൃഷി വകുപ്പ് നടപ്പിലാക്കുന്ന 2021 22 സാമ്പത്തിക വർഷം ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ പെരുമ്പാവൂർ നിയോജകമണ്ഡലതല വിതരണോദ്ഘാടനം പെരുമ്പാവൂർ നഗരസഭ അധ്യക്ഷൻ സക്കീർ ഹുസൈന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർവഹിച്ചു.കൃഷി ഫീൽഡ് ഓഫീസർ വത്സമ്മ കെ.പി സ്വാഗതം പറഞ്ഞു . പെരുമ്പാവൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി എൻ മോളി പദ്ധതി വിശദീകരണം നടത്തി.യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് വൈസ് ചെയർപേഴ്സൺ ഷീബ ബേബി, നഗരസഭാ കൗൺസിലർമാരായ പോൾ പാത്തിക്കൽ, സി കെ രാധാകൃഷ്ണൻ, കൂവപ്പടി കൃഷി ഓഫീസർ ജയ മരിയ എന്നിവർ സംസാരിച്ചു. നഗരസഭയിലെ മറ്റ് കൗൺസിലർമാർ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ കൗൺസിലർ നൗഷാദ് കെ.ബി നന്ദിയും പറഞ്ഞു,

Back to top button
error: Content is protected !!