കാർഷിക മേഖലയുടെ മനസ്സറിഞ്ഞ് കല്ലൂർക്കാടും മഞ്ഞള്ളൂരും എൽദോ എബ്രഹാമിൻ്റെ പര്യടനം

 

മൂവാറ്റുപുഴ: റബ്ബറും പൈനാപ്പിളും വിളയുന്ന കല്ലൂർക്കാട്, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ എൽദോ എബ്രഹാമിന് കർഷക മണ്ണിന്റെ മനസ്സറിഞ്ഞ വരവേൽപ്
രാവിലെ കോട്ടക്കവലയിൽ നിന്ന് തുടങ്ങിയ പര്യടനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ അരുൺ ഉദ്ഘാടനം ചെയ്തു. ലംബൈ മാത്യൂ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ ടി.പ്രസാദ്, കെ കെ ജയേഷ്, എ കെ ജിബി, ജോസ് ജേക്കബ്, പ്രേമലത പ്രഭാകരൻ കെ ടി സജീവൻ, ബേബി അഗസ്റ്റിൻ റാത്തപ്പിള്ളിൽ, ബാബു മനയ്ക്കപ്പറമ്പിൽ, വിൻസന്റ് നെടുങ്കല്ലേൽ, കെ പി ജയിംസ്, ജോയി പെരുമ്പിള്ളിക്കുന്നേൽ, ടോമി ജോൺ, ജോബി ജോസ് എന്നിവർ പങ്കെടുത്തു.തുടർന്ന്
ഹരിജൻ കോളനിയിൽ എത്തിയ സ്ഥാനാർത്ഥിയെ കോളനിയിലെ കുടുംബങ്ങൾ സ്വീകരിച്ചു. കോളനികളിൽ നവീകരണം കുടിവെള്ളം, ഗ്രാമീണ റോഡുകളുടെ നിർമ്മാണം, തരിശ് രഹിത കൃഷി വികസനം തുടങ്ങിയവ യാഥാർത്ഥ്യമാക്കിയ ജനപ്രതിനിധിയെ സ്വീകരിയ്ക്കാൻ നൂറു കണക്കിനാളുകൾ ഓരോ കേന്ദ്രങ്ങളിലുമെത്തി.മണലിപീടികയിലും മണിയന്ത്രം, കുന്നിയോട്, ചാറ്റുപാറ, തോണിക്കുഴിയിലും എത്തിയപ്പോൾ ഉജ്വല സ്വീകരണമാണ് ഒരുക്കിയത്.പാലക്കുഴി, നാഗപ്പുഴ പത്തകുത്തി, ആൽപ്പാറ, തഴുവംകുന്ന്, പെരുമാങ്കണ്ടം എന്നിവിടങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കുളങ്ങാട്ടുപാറയിൽ എത്തിയപ്പോൾ തങ്ങളുടെ പ്രദേശത്ത് വികസനമൊരുക്കിയ എൽദോ എബ്രഹാമിന് സ്ത്രീകൾ, കുട്ടികൾ, തൊഴിലാളികൾ ഉൾപ്പെടെ ആവേശകരമായ സ്വീകരണമാണ് നൽകിയത്.കലൂരിലും കാനം കോളനിയിലും വെള്ളാരങ്കല്ല്, വൈദ്യശാലപ്പടി, മലനിരപ്പിലും ചെമ്പൻമലയിലും കാവുംപടിയിലും സ്വീകരണം നൽകി 1.30 ന് കല്ലൂർക്കാട് ടൗണിൽ സമാപിച്ചു.തുടർന്ന് മഞ്ഞള്ളൂർ പഞ്ചായത്തിലെ മഞ്ഞള്ളൂർ അമ്പലംപടിയിൽ നിന്നും ആരംഭിച്ച പര്യടനം വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഒന്നാം വാർഡ് ലക്ഷം വീടിൽ സമാപിച്ചു. .സ്വീകരണ കേന്ദ്രങ്ങളിൽ സജി ജോർജ്, ആർ രാകേഷ്, കെ ജി അനിൽകുമാർ, ഫെബിൻ പി മൂസ, കെ കെ ശശി , കെ എ സനീർ,കെ രാജു, നസീമ സുനിൽ, സ്ഥാനാർത്ഥി എൽദോ എബ്രഹാം എന്നിവർ സംസാരിച്ചു.

ചിത്രം – എൽദോ എബ്രഹാമിന് കല്ലൂർക്കാട് നൽകിയ സ്വീകരണം….

Back to top button
error: Content is protected !!