സംസ്ഥാന ബജറ്റ് ; നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ 21 പദ്ധതികൾക്ക് അംഗീകാരം : എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ച 21 പദ്ധതികൾക്ക് അംഗീകാരം ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. നഗരസഭാ സ്റ്റേഡിയം നിർമ്മാണത്തിന് 2 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 3 കോടി രൂപ ചെലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രി നവീകരണത്തിനും അനുമതി ലഭ്യമായിട്ടുണ്ട്. മറ്റു 19 പദ്ധതികൾക്ക് ടോക്കൺ പ്രൊവിഷൻ അനുമതിയാണ് ബജറ്റിൽ അനുവദിച്ചത്. അംഗീകാരം ലഭിച്ച പദ്ധതികൾക്ക് ഭരണാനുമതിയും തുടർന്ന് സാങ്കേതികാനുമതിയും ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകിയതായും എംഎൽഎ പറഞ്ഞു. പെരുമ്പാവൂർ അണ്ടർ പാസ്സേജും ഫ്ലൈ ഓവറും 300 കോടി രൂപ, കുറുപ്പംപടി പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ് സമുച്ചയത്തിന് 6 കോടി, പെരുമ്പാവൂർ – റയോൺപുരം റോഡിന് 10 കോടി, അറക്കപ്പടി – പോഞ്ഞാശ്ശേരി റോഡ് 7 കോടി, നമ്പിളി – തോട്ടുവ റോഡ് 14 കോടി, കൊമ്പനാട് – വലിയ പാറ റോഡ് 5 കോടി, കൂട്ടുമഠം – മലമുറി റോഡ് 5 കോടി, ഓടക്കാലി – കല്ലില്‍ റോഡ് 7 കോടി, കാലടി – നെടുമ്പാശ്ശേരി പാലവും ബൈപ്പാസും (45 ഡിഗ്രി ചെരിഞ്ഞത്) 100 കോടി, പഴയ മൂവാറ്റുപുഴ റോഡ്‌ 4 വരി പാതയാക്കല്‍ 15 കോടി, പാലക്കാട്ടുതാഴം – വല്ലം മിനി ബൈപ്പാസ് 80 കോടി, വല്ലം ജംഗ്ഷൻ വിപുലീകരണം 10 കോടി, പെരുമ്പാവൂര്‍ മിനി സ്റ്റേഷന്‍ അനെക്സിന് 30 കോടി, അല്ലപ്ര – വലമ്പൂര്‍ റോഡ്‌ 8 കോടി, പോഞ്ഞാശ്ശേരി – മഞ്ഞപ്പെട്ടി റോഡ്‌ 10 കോടി, ഓണംകുളം – ഊട്ടിമറ്റം റോഡ്‌ 8 കോടി, അകനാട് – ചുണ്ടക്കുഴി റോഡ്‌ 6 കോടി, ചെറുകുന്നം – കല്ലില്‍ റോഡ്‌ 4 കോടി എന്നീ പദ്ധതികൾക്കാണ് ടോക്കൺ പ്രൊവിഷൻ അംഗീകാരം ലഭ്യമായതെന്ന് എംഎൽഎ അറിയിച്ചു. കിഫ്ബി പദ്ധതികൾ ഒന്നും നിർദ്ദേശിക്കേണ്ടതില്ല എന്ന് ധനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 21 പദ്ധതികളാണ് പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നും ബജറ്റിലേക്ക് നിർദ്ദേശിച്ചത്. എല്ലാ പദ്ധതികൾക്കും ബജറ്റിൽ അംഗീകാരം ലഭ്യമായി. അംഗീകാരം ലഭ്യമായ പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവൃത്തി അതാത് വകുപ്പുകളുടെ മേൽനോട്ടത്തിൽ ഉടൻ തന്നെ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.

Back to top button
error: Content is protected !!