പുലർച്ചെ മത്സ്യ മാർക്കറ്റിൽ വോട്ട് തേടി എൽദോ എബ്രഹാം

 

മൂവാറ്റുപുഴ: പുലർച്ചെ രണ്ടിന് മൂവാറ്റുപുഴ വാഴപ്പിള്ളി മത്സ്യ മാർക്കറ്റിൽ തൊഴിലാളികളുടെയും, മത്സ്യ ചെറുകിട, മൊത്ത വ്യാപാരികളുടെയും മൂവാറ്റുപുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൽദോ എബ്രാഹാമിന്റെ ഇന്നത്തെ പര്യടനത്തിന് തുടക്കമായത്. പുലർച്ചെ പ്രവർത്തിക്കുന്ന മാർക്കറ്റിലെ തൊഴിലാളികളെയും, മത്സ്യ ചെറുകിട, മൊത്ത വ്യാപാരികളെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കാനാണ് എൽദോ എബ്രഹാം എത്തിയത്. മാർക്കറ്റിന് മുന്നിലൂടെ കടന്ന് പോകുന്ന എം സി റോഡിൽ വർഷങ്ങളായി രൂപപ്പെടുന്ന കുഴികളിൽ അപകടങ്ങൾ പതിവായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മാർക്കറ്റിൽ വോട്ടഭ്യർത്ഥിച്ച് എത്തിയ എൽദോ എബ്രഹാമിനോട് ഇവർ ആവശ്യപ്പെട്ടതും റോഡിൻ്റെ നവീകരണമായിരുന്നു.. ഇതിന് ശാശ്വത പരിഹാരം കാണുമെന്ന് അന്ന് എൽദോ ഉറപ്പ് നൽകിയിരുന്നു. ഇവിടെ കട്ട വിരിച്ച് മനോഹരമാക്കുകയും, ഓട നവീകരിച്ചുള്ളളക്കെട്ടിന് പരിഹാരം കാണുകയും ചെെയ്തിരുന്നു.
തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയ തങ്ങളുടെ ജനനായകന് വിജയാശംസകൾ നേർന്നാണ് യാത്രയാക്കിയത്.
തുടർന്ന് മൂവാറ്റുപുഴ മുനിസിപ്പൽ സൗത്തിലായിരുന്നു പര്യടനം. എൽദോ എബ്രഹാം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂവാറ്റുപുഴ നഗരത്തിൽ നടപ്പാക്കിയ പദ്ധതികളും തുടങ്ങി വച്ച പദ്ധതികളും ഏറെയാണ്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റുകൾ, ലാബുകൾ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളൊരുക്കിയത് ചൂണ്ടിക്കാട്ടിയാണ് രോഗികളും എൽദോ യ്ക്ക് വിജയാശംസകൾ നൽകിയത്.. സർക്കാർ സ്കൂളുകൾ, ഹൈടെക് വില്ലേജ് ഓഫീസ്, നഗരത്തിലെ എം സി റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കൽ തുടങ്ങിയവയാണ് വിവിധ പദ്ധതികൾ.ചൊവ്വാഴ്ച്ച രാവിലെ മണിയംകുളം കവലയിൽ നിന്ന് തുടങ്ങിയ പര്യടനം രണ്ടാർ, കിഴക്കേക്കര, ആശ്രമം ബസ് സ്റ്റാന്റ്, കെഎസ്ആർടിസി ബസ്റ്റാന്റ് എന്നിവിടങ്ങളിലുമെത്തി വോട്ട് അഭ്യർത്ഥിച്ചു.തുടർന്ന് വിവിധ സ്ഥാപനങ്ങളിലെത്തി.തയ്യൽ സ്ഥാപനങ്ങൾ, ഡന്റൽസ്ഥാപനങ്ങൾ ലാബുകൾ എന്നിവിടങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചു.മാറാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെത്തി വോട്ടർമാരെ കണ്ടു.മൂവാറ്റുപുഴ മുനിസിപ്പൽ നോർത്ത്, മുളവൂൂർ ,ആവോലി, മാറാടി എന്നിവിടങ്ങളിൽ എൽഡിഎഫ് കൺവൻഷനുകളിലും എൽദോ എബ്രാഹാം പങ്കെടുത്തു.

ചിത്രം

 

 

മൂവാറ്റുപുഴ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാം മുവാറ്റുപുഴ വാഴപ്പിള്ളി മത്സ്യ മാർക്കറ്റിൽ വോട്ടഭ്യർത്ഥിയ്ക്കുന്നു.

Back to top button
error: Content is protected !!