നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

എൽദോ എബ്രഹാം എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സമ്പർക്കം പുലർത്തിയവർ ശ്രദ്ധിക്കാൻ നിർദേശം..

 

മൂവാറ്റുപുഴ:-എൽദോ എബ്രഹാം എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സമ്പർക്കം പുലർത്തിയവർ ശ്രദ്ധിക്കാൻ നിർദേശം നൽകി എംഎൽഎ.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കടുത്ത പനിയെ തുടർന്ന് RTPCR ടെസ്റ്റ് നടത്തിയപ്പോളാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിതീകരിച്ചതെന്നും,കഴിഞ്ഞ ഒരാഴ്ചക്കിടെ തനിക്കൊപ്പം പൊതുപരിപാടികളിൽ പങ്കെടുത്തവർ, വസതിയിൽ വന്ന് സന്ദർശിച്ചവർ, ഓഫീസിലും ,മറ്റ് പൊതുഇടങ്ങളിലും ഒപ്പം സമ്പർക്കം പുലർത്തിയ സുഹൃത്തുക്കൾ ഏവരും ശ്രദ്ദിക്കണമെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചു. സ്വന്തം നിലയിൽ ക്വാറന്റിനിൽ പോവുകയും അടുത്തുള്ള സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുകയും ചെയ്യണമെന്ന് എൽദോ അബ്രഹാം എംഎൽഎ അഭ്യർഥിച്ചു.

 

 

മണ്ഡലത്തിലെ പൊതു പരിപാടികളിൽ മാറ്റമില്ല.

 

 

 

വരുന്ന ഒരാഴ്ചക്കിടയിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ നടക്കുന്ന പൊതുപരുപാടികളിൽ മാറ്റമുണ്ടാകില്ല.ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ,മന്ത്രിമാരായ തോമസ് ഐസക്, വി.എസ്.സുനിൽകുമാർ, സി.രവീന്ദ്രനാഥ്, എ.കെ.ബാലൻ, കെ.കൃഷ്ണൻകുട്ടി ,എം .പി .ഡീൻ കുര്യാക്കോസ് എന്നിവർ പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകൾ നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ മാറ്റം ഇല്ലാതെ നടക്കുമെന്ന് എംഎൽഎ അറിയിച്ചു.https://www.facebook.com/224972964518999/posts/1356890184660599/

Back to top button
error: Content is protected !!
Close