നാട്ടിന്‍പുറം ലൈവ്മാറാടിമൂവാറ്റുപുഴവാളകം

എൽദോ എബ്രഹാം മാറാടി വാളകം പഞ്ചായത്തുകളിൽ പര്യടനം നടത്തി

 

മൂവാറ്റുപുഴ:. മൂവാറ്റുപുഴ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാം മാറാടി, വാളകം പഞ്ചായത്തുകളിൽ പര്യടനം നടത്തി. മാറാടി പഞ്ചായത്തിലെ മണ്ണത്തൂർ കവലയിൽ നിന്നാണ്
പര്യടനം തുടങ്ങിയത്..കാർഷിക മേഖലയുടെ അഭിവൃദ്ധിയ്ക്ക് ഏറെ സഹായങ്ങൾ നൽകിയ എൽദോ എബ്രഹാം എത്തിയപ്പോൾ സംഘമായെത്തിയ കർഷകർ ചുവന്ന മാലയണിയിച്ച് സ്വീകരിച്ചു. പര്യടനം സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്തു.പോൾ പൂമറ്റം അധ്യക്ഷനായി. തുടർന്ന് പഞ്ചായത്ത് പടി, തൈക്കാവ്, എയ്ഞ്ചൽ വോയ്സ് ജംഗ്ഷനും കഴിഞ്ഞ് നോർത്ത് മാറാടി ലക്ഷം വീട് കവലയിലെത്തിയപ്പോൾ കോളനിക്കാർ പ്രദേശവാസികളുടേയും സ്വീകരണം. തുടർന്ന് വികാസ് നഗർ, ഉന്നക്കുപ്പ, പെരിങ്ങഴകവല കഴിഞ്ഞ് കാക്കൂച്ചിറയിലെത്തിയപ്പോൾ ആദ്യകാല എൽഡിഎഫ് പ്രവർത്തകരായ വനിതകളുൾപ്പെടെ കുട്ടികളും ചേർന്ന് സ്വീകരിച്ചു.ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പര്യടനം.ഇതിനിടെ നിശ്ചയിയ്ക്കാത്ത സ്വീകരണ കേന്ദ്രമായ മങ്ങമ്പ്രയിൽ സ്ത്രീകളുടേയം കുട്ടികളുടേയും സ്നേഹനിർഭരമായ പ്രത്യേക സ്വീകരണം തുടർന്ന് പള്ളിക്കവല, ചങ്ങാലിമറ്റം ഭാഗം, ഈസ്റ്റ് മാറാടി, ഹൈസ്കൂൾപടി, പള്ളിത്താഴം, മണിയങ്കല്ല്,പാറത്തട്ടാൽ, നാലാംമൈൽ, വിരിപ്പ്കണ്ടം, കായനാട് ഓണിയേലി വയൽ, മരോട്ടിച്ചുവട് എന്നിവിടങ്ങളിൽ സ്വീകരണത്തിന് ശേഷം റേഷൻ കടപടിയിൽ സമാപിച്ചു.
ഉച്ചകഴിഞ്ഞ് വാളകം പഞ്ചായത്തിലായിരുന്നു പര്യടനം.റാക്കാട് നാന്തോട് കവലയിൽ നിന്ന് തുടങ്ങിയ പര്യടനം അഞ്ചും കവല, ഗണപതി, മേക്കടമ്പ് , പഞ്ചായത്ത് പടി, മേക്കടമ്പ് പള്ളിത്താഴം, ലക്ഷം വീട്, കരവട്ടെ വാളകം, വാളകം കവല, പാറയ്ക്കൽ തുരത്ത്, പെരുവംമൂഴി, കോളാ തുരുത്ത്, ആവുണ്ട, പുളിയാന്തടം ,പാല നാട്ടിക്കവല, വൈദ്യശാലപ്പടി ലക്ഷം വീട്, പനാമ പടി, ചെറുവണ്ണൂർ ലക്ഷം വീട്, സി ടി സി കവല, അമ്പലംപടി, കടാതി പള്ളിത്താഴം, ഹേബി നഗർ, എന്നിവിടങ്ങളിൽ പര്യടനം നടത്തി. സ്വീകരണ പരിപാടിയിൽ പിഎ രാജു പി എൻ മനോജ് എന്നിവർ നേതൃത്വം നൽകി. നാളെ ആയവന പഞ്ചായത്തിലാണ് പര്യടനം.

ചിത്രം

എൽദോ എബ്രഹാമിന് മാറാടി പഞ്ചായത്തിൽ നൽകിയ സ്വീകരണം

Back to top button
error: Content is protected !!
Close