മൂവാറ്റുപുഴ

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ. ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി.

 

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ക്ക് നിവേദനം നല്‍കി. മൂവാറ്റുപുഴയിലും സമീപ പഞ്ചായത്തുകളിലുമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ വാങ്ങുന്നതിനായി സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിച്ചാല്‍ പ്രദേശവാസികള്‍ക്ക് ഏറെ സഹായകരമാകുമെന്നും എം.എല്‍.എ. കത്തിലൂടെ ചൂണ്ടികാണിച്ചു. ഒന്നാം ഘട്ടത്തില്‍ ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ക്ക് പുറമെ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്നും ഇതോടൊപ്പം മൂവാറ്റുപുഴ ജനറല്‍ ആശുപത്രയിലും സെന്റര്‍ ആരംഭിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ. അറിയിച്ചു.

Back to top button
error: Content is protected !!
Close