ഇലഞ്ഞി – പിറവം റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു.

 

മൂവാറ്റുപുഴ: ഇലഞ്ഞി – പിറവം റോഡിൽ പൈങ്കുറ്റി മില്ലുംപടിയിൽ ഇന്ന് ഉച്ചയ്ക്ക്‌ ഉണ്ടായവാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. എരപ്പാംകുഴി മടക്കെകുളങ്ങരയിൽ ജോളി ജോസഫ് (60) ആണ് മരിച്ചത്. ഇലഞ്ഞിയിൽ നിന്നും പിറവത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഒപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന മകൻ ഡേൽവിനെ സാരമായ പരിക്കുകളോടെ പിറവം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടത്തും.

ഭാര്യ :മേരി (അധ്യാപിക, സെന്റ് പീറ്റേഴ്സ് ഇലഞ്ഞി)
മക്കൾ: ഡോണ (ന്യൂസിലാൻഡ് ),
ഡേറിൻ (വിദ്യാർത്ഥി),
ഡെൽവിൻ (വിദ്യാർത്ഥി)

 

Back to top button
error: Content is protected !!