മുട്ടക്കകത്തു വിസ്മയം വിരിയിച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ അജയ് വി ജോണിനു നാടിന്റെ ആദരം

 

പോത്താനിക്കാട് : കോഴിമുട്ടക്കകത്തു ചിത്രങ്ങൾ വരച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ അജയ് വി ജോണിനു എ ഐ വൈ എഫ് പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയും നാട്ടുകാരും ചേർന്ന് ആദരം നൽകി. ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസെൻ ഇല്ലിക്കൽ ഉപഹാരം നൽകി. എ ഐ വൈ എഫ് പോത്താനിക്കാട് ലോക്കൽ കമ്മിറ്റി പ്രസിഡന്റ് അമൽ ഷാജി ,ടോം ഇല്ലിക്കൽ ,ജസ്റ്റിൻ വർഗീസ്‌,കെ എ വർഗീസ് ,കുറുമ്പൻ വിഒ തുടങ്ങിയവർ സന്നിഹിതരായിരുന്നു

Back to top button
error: Content is protected !!