ഗുരുസ്പര്‍ശം’ പഠനോപകരണ വിതരണ പദ്ധതിയുടെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

 

മൂവാറ്റുപുഴ: ഗുരുസ്പര്‍ശം പഠനോപകരണ വിതരണ പദ്ധതിയുടെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം. പി. നിര്‍വ്വഹിച്ചു
കെ.പി.എസ്.ടി.എ. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന 2 കോടി രൂപയുടെ പഠനോപകരണ വിതരണ പദ്ധതിയാണ് ഗുരുസ്പര്‍ശം. കെ.പി.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ.എല്‍. ഷാജു, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ദയന്‍ ഇ.ജി., സംസ്ഥാന കമ്മിറ്റിയംഗം ജെയ്‌സണ്‍ ജോസഫ്, ജില്ലാകമ്മിറ്റി അംഗങ്ങളായ സാജു മാത്യു, ബിനു ഇ.പി., വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബിജു കെ. ജോണ്‍, സെക്രട്ടറി ജൂണോ ജോര്‍ജ് എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.

Back to top button
error: Content is protected !!