പാഠ്യപദ്ധതി പരിഷ്‌കരണം: പല്ലാരിമംഗലത്ത് പിഇസി യോഗം ചേര്‍ന്നു

 

പല്ലാരിമംഗലം: സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്തെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള പല്ലാരിമംഗലം പഞ്ചായത്ത്തല എഡ്യൂക്കേഷന്‍ കമ്മിറ്റി പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സീനത്ത് മൈതീന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എം അബ്ദുള്‍ കരീം, വാര്‍ഡ് മെമ്പര്‍മാരായ അബൂബക്കര്‍ മാങ്കുളം, കെ.എം മൈതീന്‍, നസിയ ഷെമീര്‍, എ.എ രമണന്‍, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സിജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ബി ആര്‍ സി ട്രെയിനര്‍ ജോബി ജോണ്‍ പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ക്ലസ്റ്റര്‍ ഹെഡ്മാസ്റ്റര്‍ പി വി സണ്ണി സ്വാഗതവും, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ എലിസബത്ത് പോള്‍ കൃതജ്ഞതയുംപറഞ്ഞു.

 

Back to top button
error: Content is protected !!