മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവം വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ: മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നവാസ് പി.എം അധ്യക്ഷത വഹിച്ചു. എസ്.എസ് എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ വിജി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിനു ആന്റണി ,ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ഷെമീന ബീഗം, വിഎച്ച്എസ് പ്രിന്‍സിപ്പല്‍ ജ്യോതി, സ്റ്റാഫ് സെക്രട്ടറി ബഷീര്‍ വി.എം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മധുരപലഹാരം വിതരണവും നടത്തി.

 

 

Back to top button
error: Content is protected !!