മുളവൂരില്‍ വിദ്യാഭ്യാസ സംരക്ഷണ കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: പാഠപുസ്തകങ്ങങ്ങളെ കാവിവത്കരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ജനകീയ വിദ്യാഭ്യാസ സംരക്ഷണ സമിതി മുളവൂരില്‍ വിദ്യാഭ്യാസ സംരക്ഷണ കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു. മുളവൂര്‍ പി. ഒ ജംഗ്ഷനില്‍ ജാഥ സമാപിച്ചു. കെ.കെ. സുമേഷ് ക്യാപ്റ്റനായും, ഒ. കെ. മുഹമ്മദ് വൈസ് ക്യാപ്റ്റനായും സംഘടിപ്പിച്ച ജാഥ മുളവൂരില്‍ കെ.എസ്.ടി.എ ജില്ലാ ജോയിന്‍ സെക്രട്ടറി ബെന്നി് ഉദ്ഘാടനം ചെയ്തു. മികച്ച അധ്യാപകന്‍ ഉള്ള സംസ്ഥാന അവാര്‍ഡ് നേടിയ നൗഫല്‍ , പായിപ്ര പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് യു.പി വര്‍ക്കി, പായിപ്ര പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇ. എം. ഷാജി, കാര്‍ഷിക സഹകരണ ബാങ്ക് ഡയറക്ടര്‍ അംഗം പി.ജി പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ജാഥയില്‍ സിപിഐഎം മുളവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി.സി. ഉണ്ണികൃഷ്ണന്‍, പി.എ ഹാരിസ്, പി.എസ്.ബൈജു, അനീഷ് കെ കെ, മൈതീന്‍ പയ്യക്കുടിയില്‍, പായിപ്ര സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി. എസ്. രാജന്‍ വി. പി. സീതി, കെ. എം. കരീം തുടങ്ങിയവര്‍പങ്കെടുത്തു.

 

Back to top button
error: Content is protected !!