എബനേസര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാര്‍ഷികാഘോഷം നടത്തി

മൂവാറ്റുപുഴ:വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 59ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. അധ്യാപക രക്ഷാകര്‍തൃ ദിനവും, പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമവും , വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും യോഗത്തെടനുബന്ധിച്ച് നടത്തി. ബെന്നി ബെഹനാന്‍ എം.പി. ഉദ്ഘാടനം ചെയ്തു. അഡ്വ.പി.വി. ശ്രീനിജിന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഫോക്ലോര്‍ അക്കാദമി പ്രദര്‍ശനോദ്ഘാടനം കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ ഷാജി ആമുഖ പ്രഭാഷണം നടത്തി. റവ.ഫാ. ജോര്‍ജ്ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന പ്രധാന അധ്യാപിക അനിത കെ. നായര്‍ , ഹൈസ്‌കൂള്‍ വിഭാഗം ജീവശാസ്ത്രം അധ്യാപിക മിനി ഉതുപ്പ് എന്നിവരെ യോഗത്തില്‍ ആദരിച്ചു. മെറിറ്റ് അവാര്‍ഡുകളും എന്‍ഡോവ്‌മെന്റുകളും റീന ഷാജി വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബിജുകുമാര്‍, പി.ടി.എ പ്രസിഡന്റ് എം.ടി ജോയി , എം പി.ടി.എ പ്രസിഡന്റ് ജോളി റെജി, സുധീഷ് എം, ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ജീമോള്‍ കെ. ജോര്‍ജ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടി നിറക്കൂട്ടും, കേരള ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കുരമ്പാല ഗോത്രകലാ ഇന്റര്‍നാഷണല്‍ പടയണി ഫൗണ്ടേഷന്‍ അവതരിപ്പിച്ച പടയണിയും അരങ്ങേറി.

Back to top button
error: Content is protected !!