ഈസ്റ്റ് ഒക്കൽ കനാൽ ബണ്ട് സൈഡ് കെട്ടി സംരക്ഷണം തുടങ്ങി

പെരുമ്പാവൂർ : ഈസ്റ്റ് ഒക്കൽ ബ്രാഞ്ച് കനാൽ ഇരുവശങ്ങളും കെട്ടി സംരക്ഷയ്ക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. എംഎൽഎ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചു നിർമ്മിക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം അഡ്വ. എൽദോസ് പി. കുന്നപ്പിള്ളിൽ എംഎൽഎ നിർവഹിച്ചു.

ഈസ്റ്റ് ഒക്കൽ ബ്രാഞ്ച് കനാലിന്റെ ആറാം കിലോമീറ്റർ ഭാഗത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 60 മീറ്റർ ദൂരത്തിൽ കനാലിന്റെ ഇരു വശങ്ങളും കെട്ടി സ്ളാബ് വാർത്ത് സംരക്ഷിക്കുന്നതിനാണ് പദ്ധതി.

ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗായത്രി വിനോദ്, പഞ്ചായത്ത് അംഗങ്ങളായ പി.എം ജെനീഷ്, അൻവർ മരക്കാർ, ഈസ്റ്റ് ഒക്കൽ മസ്ജിദുൽ ബദരിയ ഇമാം ഷമീർ സക്കാഫി, പി.കെ മുഹമ്മദ്‌കുഞ്ഞു, ടി.ആർ പൗലോസ്, കെ.എം മീരാൻ, കെ.ഒ ജോണി എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!