ഈസ്റ്റ് മാറാടി സ്കൂളിലെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു

 

ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വി.എച്ച്.എസ് വിഭാഗത്തിൻ്റെയും ഹൈസ്കൂൾ വിഭാഗത്തിൻ്റെയും പുതിയ കെട്ടിടങ്ങളുടെ ഉത്ഘാടനവും ഹൈസ്ക്കൂൾ വിഭാഗത്തിൻ്റെ രണ്ടാം നിലയുടെ നിർമാണോദ്ഘാടനവും നടന്നു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലത ശിവൻ അധ്യക്ഷത വഹിച്ചയോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു സ്വാഗതവും ജില്ലാ പഞ്ചായത്തംഗം എൻ.അരുൺ ഉത്ഘാടനവും നിർവ്വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി ബേബി, ബ്ലോക്ക് മെമ്പർ ഒ.സി ഏലിയാസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.യു ബേബി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എസ് മുരളി, ബാബു തട്ടാർക്കുന്നേൽ, വൽസല ബിന്ദുകുട്ടൻ, വിപിൻദാസ്, ബിന്ദു ബേബി, പി.റ്റി.എ പ്രസിഡൻ്റ് പി.റ്റി.അനിൽകുമാർ, മദർ പി.റ്റി.എ ചെയർപേഴ്സൺ സിനിജസനൽ, എം.പി.ലാൽ, എം.എൻ മുരളി, പോൾ പൂമറ്റം, റ്റി.വി.അവിരാച്ചൻ, റനിത ഗോവിന്ദ്, ഗിരിജ എം.പി, ശോഭന എം.എം, ഷീബ എം‌ഐ, ഡോ.അബിത രാമചന്ദ്രൻ, സുധിമോൻ എ.കെ, ഗ്രേസി കുര്യൻ, നോബിൻ, ബാബു പി.യു തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ കാപ്ഷൻ

ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്.സ്കൂളിന് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എൻ.അരുൺ ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!