ഈസ്റ്റ് മാറാടി സ്‌കൂളിലെ ടോയ്‌ലറ്റ് സമുച്ചയത്തിന്റേയും നവീകരിച്ച ക്ലാസ് റൂമുകളുടേയും ഉദ്ഘാടനം നടത്തി

മാറാടി: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഹയര്‍ സെക്കണ്ടറി ടോയ്‌ലറ്റ് സമുച്ചയത്തിന്റേയും നവീകരിച്ച ഹയര്‍ സെക്കണ്ടറി ക്ലാസ് റൂമുകളുടേയും ഉദ്ഘാടനം എം.എല്‍.എ മാത്യു കുഴല്‍നാടന്‍ നിര്‍വഹിച്ചു. ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം സ്വാഗതം ആശംസിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബിനി ഷൈമോന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് മെമ്പര്‍മാരായ ബിജു കുര്യാക്കോസ്, പി.പി. ജോളി, ഷൈനി മുരളി, അജി സാജു , ജയ്‌സ് ജോണ്‍, ജിബി മണ്ണത്തൂക്കാരന്‍, ബാങ്ക് പ്രസിഡന്റ്മാരായ സാബു ജോണ്‍, ഗ്രേസി ഫ്രാന്‍സിസ് , ഡോ. ചിന്നമ്മ വര്‍ഗീസ്, ഹെഡ് മാസ്റ്റര്‍ അജയന്‍ എ.എ. പി.ടി.എ പ്രസിസന്റ് സിനിജ സനില്‍, എസ്.എം.സി ചെയര്‍മാന്‍ റ്റി.വി അവിരാച്ചന്‍ , സ്റ്റാഫ് സെക്രട്ടറി അനില്‍കുമാര്‍, സ്‌നേഹത്തണല്‍ സി.സി. കണ്ണന്‍, സിനോയ് മാറാടി എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ ഫാത്തിമ റഹിം നന്ദി പറഞ്ഞു.

 

Back to top button
error: Content is protected !!