ഈസ്റ്റ് മാറാടിയിൽ കക്കൂസ് മാലിന്യം തള്ളി.

 

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കെ. കരുണാകരൻ സ്മാരക ഓഡിറ്റോറിയത്തിനു
സമീപം കക്കൂസ് മാലിന്യം തള്ളി. നിരവധി വീടുകൾ ഉള്ള ജനവാസകേന്ദ്രമാണ് ഈ പ്രദേശം. ഞായറാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് മാലിന്യവുമായി വാഹനം എത്തിയതെന്ന് വിലയിരുത്തുന്നു.
പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തത് മാലിന്യം തള്ളുന്നതിന് സഹായകമായിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ എത്തി അണുനാശിനി വിതറി പ്രദേശം വൃത്തിയാക്കുകയായിരുന്നു.

Back to top button
error: Content is protected !!