ഈസ്റ്റ് മാറാടി സ്കൂളിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി…  

മൂവാറ്റുപുഴ :രാഷ്ട്രത്തിന്റെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച് എസ്. സ്കൂളിൽ മാറാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജിജോ പതാക ഉയർത്തി. 1950 ജനുവരി 26 ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനകീയ ഭരണ സംവിധാനം അച്ചടിമഷി പുരണ്ട് ഇന്ത്യയിൽ അവതരിച്ച ദിനമാണ് എന്ന് സ്കൂൾ ഹെഡ്മാസ്റ്റർ അജയൻ എ എ പറഞ്ഞു.സാമ്രാജ്യത്തിന്റെ കരാളനുകങ്ങളോ ഒരു ചക്രവർത്തിയുടെ സ്വന്തമാണ് എന്ന അവകാശവാദമോ ഇല്ലാതെ, ജനങ്ങളുടെ മാത്രം രാജ്യമായി, ജനങ്ങൾ മാത്രം അവകാശികളായി ഒരു രാജ്യം സൃഷ്ടിക്കപ്പെടുമ്പോഴാണ് ഒരു രാഷ്ട്രം റിപ്പബ്ലിക്ക് ആയി മാറുന്നതെന്ന് പ്രിൻസിപ്പാൾ റനിത ഗോവിന്ദ് പറഞ്ഞു.സ്കൂൾ പി.റ്റി.എ പ്രസിഡന്റ് അനിൽ കുമാർ പി.റ്റി. മദർ പി.റ്റി.എ ചെയർ പേഴ്സൺ സിനിജ സനിൽ, സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ , എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, അധ്യാപകരായ അനൂപ് തങ്കപ്പൻ, ശ്യാം ലാൽ തുടങ്ങിയവർ പങ്കെടുത്തു

 

ഫോട്ടോ കാപ്ഷൻ

 

ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച് എസ്. സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾ മാറാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജിജോ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!