ഈസ്റ്റ് മാറാടി സ്കൂളിൽ ഹെൽത്ത് അരീന കോർണർ സ്ഥാപിച്ചു.

 

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ ഹെൽത്ത് അരീന കോർണർ ഒരുക്കി.
സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വി.എച്ച്.എസ്.ഇ. എൻ.എസ്.സ് സ്റ്റേറ്റ് സെല്ലിൻ്റെയും സഹകരണത്തോടെയാണ് സ്കൂളിൽ ഹെൽത്ത് അരീന കോർണർ ഒരുക്കിയിരിക്കുന്നത്.
സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും ഹെൽത്ത് അരീനയുടെ ഭാഗമായി തയ്യാറാക്കി ശരീര ഭാരം അളക്കുവാനുള്ള വെയിങ്ങ് മെഷീനും ബോഡി മാസ് ഇൻഡക്സ് കണക്കാക്കുന്നതിനുള്ള ബി.എം.ഐ. വാൾ സ്കെയിലും ഉപയോഗിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ശരീരഭാരവും പൊക്കവും അളന്ന് അതിന് ആനുപാതികമായി എന്തൊക്കെ ആഹാരം കഴിക്കണം, എത്രമാത്രം അധികഭാരം ഉണ്ട് തുടങ്ങിയവയെല്ലാം ഇവിടെ നിന്നും സൗജന്യമായി അറിയാം.
മാറാടി പഞ്ചായത്തംഗം ജിഷാ ജിജോ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, ഹെഡ്മിസ്ട്രസ് സഫിയ സി.പി., പി.റ്റി.എ. പ്രസിഡൻ്റ് അനിൽകുമാർ പി.റ്റി., മദർ പി.റ്റി.എ. ചെയർപേഴ്സൺ സിനിജ സനൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി പി., ഡോ. അബിത രാമചന്ദ്രൻ, റോണി മാത്യു, വിനോദ് ഇ.ആർ., സ്കൂൾ കൗൺസലർ ഹണി വർഗീസ്, പൗലോസ് റ്റി., സൗമ്യ, കൃഷ്ണപ്രിയ, സുധിമോൻ എ.കെ.,  ബിൻസി, ഷീന നൗഫൽ, അനൂപ് തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ: ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂളിൽ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ശരീരഭാരവും പൊക്കവും കണക്കാനുള്ള വെയിംഗ് മെഷീനും ബി.എം.ഐ. വാൾ സ്കെയിലും ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ഹെൽത്ത് അരീന കോർണർ മാറാടി പഞ്ചായത്തംഗം ജിഷ ജിജോ ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!