നിർമ്മാണത്തിലിരിക്കെ ഈസ്റ്റ് മാറാടി – പെരുവംമൂഴി ബൈപാസ് റോഡ് തകർന്നു.

 

മൂവാറ്റുപുഴ: നിർമ്മാണത്തിലിരിക്കെ
ഈസ്റ്റ് മാറാടി – പെരുവംമൂഴി ബൈപാസ് റോഡ് തകർന്നു. നിർമ്മാണത്തിലുണ്ടായ അപാകതയാണ് കാരണമെന്ന് ആരോപണം . 2 കോടി 75 ലക്ഷം രൂപയാണ് ഈസ്റ്റ് മാറാടി പള്ളികവല മുതൽ പഞ്ചായത്ത് പടി വരെയുള്ള 1.3 കിലോമീറ്റർ ദൂരം നിർമ്മാണത്തിന് ചിലവ്‌ . റോഡിന്റെ മധ്യ ഭാഗത്തു കൂടി കടന്നു പോകുന്ന വാട്ടർ അഥോറിറ്റിയുടെ 30 വർഷത്തോളം പഴക്കമുള്ള ആസ്ബറ്റോസ് പൈപ്പ്‌ ഒരു വശത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പി.ഡബ്ല്യു.ഡി. ഓഫീസിനു മുന്നിലും പഞ്ചായത്ത് ഓഫീസിന് മുന്നിലും നേരത്തെ സമരം നടത്തിയെങ്കിലും മാറ്റാൻ തയ്യാറായില്ല. 2.75 കോടി മുടക്കി റോഡ് നിർമ്മിച്ചിട്ടു ദിവസങ്ങൾ കഴിയുന്നതിന് മുന്നേ തകർന്നതിനു പൂർണമായും ഉത്തരവാദിത്വം പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് മുൻ ഭരണ സമിതിക്കും എം.എൽ.എ. ക്കും ആണെന്ന് കോൺഗ്രസ് മാറാടി മണ്ഡലം പ്രസിഡന്റ് സാബു ജോണ് ആരോപിച്ചു. ഇതിനെതിരെ വിജിലൻസ് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് മണ്ഡലം പ്രസിഡന്റ് അറിയിച്ചു.

Back to top button
error: Content is protected !!