മാറാടി

ഈസ്റ്റ് മാറാടിയില്‍ പുതിയ മാവേലി സ്റ്റോര്‍ അനുവദിച്ചു.

 

മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടിയില്‍ സപ്ലൈകോയുടെ പുതിയ മാവേലി സ്റ്റോര്‍ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ. അറിയിച്ചു. നിലവില്‍ മാറാടി പഞ്ചായത്തിലെ മണ്ണത്തൂര്‍ കവലയില്‍ സപ്ലൈകോയുടെ മാവേലി സ്‌റ്റോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈസ്റ്റ് മാറാടിയിലും പരിസര പ്രദേശത്തുള്ളവര്‍ക്കും മാവേലി സ്റ്റോറില്‍ എത്തിച്ചേരുന്നതിന്ഏറെ ബുദ്ധിമുട്ടായിരുന്നു. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. ഭക്ഷ്യസിവില്‍ സബ്ലൈസ് വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ഈസ്റ്റ് മാറാടിയില്‍ പുതിയ മാവേലി സ്റ്റോര്‍ അനുവദിച്ചത്. ഈസ്റ്റ് മാറാടിയില്‍ കെ. കരുണാകരന്‍ സ്മാരകഹാളിന് സമീപത്തെ മുറിയിലാണ് പുതിയ മാവേലി സ്റ്റോര്‍ സജ്ജീകരിക്കുന്നത്. ഇതോടെ മാറാടി പഞ്ചായത്തില്‍ രണ്ട് മാവേലി സ്റ്റോറുകളായി. പാലക്കുഴ പഞ്ചായത്തിന് അനുവദിച്ച പുതിയ മാവേലി സ്റ്റോര്‍ മാറികയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പോത്താനിക്കാട് പഞ്ചായത്തിലെ മാവേലി സ്റ്റോറിനെ മാവേലി സൂപ്പര്‍ സ്റ്റോറാക്കി ഉയര്‍ത്തുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ആയവന പഞ്ചായത്തിലെ മാവേലി സ്റ്റോറിനേയും മാവേലി സൂപ്പര്‍ സ്റ്റോറാക്കി ഉയര്‍ത്തിയിട്ടുണ്ട് ഇതിന്റെ പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്.

Back to top button
error: Content is protected !!
Close