ഈസ്റ്റ് മാറാടിയിൽ വാഹനാപകടം ഒരാൾക്ക് പരിക്ക് .

 

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഹൈസ്കൂൾ ജംഗ്ഷനിൽ സമീപം ഓട്ടോറിക്ഷയും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്.മാറാടി ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷ വട്ടം തിരിക്കുന്നതിനിടയിൽ മൂവാറ്റുപുഴ ഭാഗത്തേക്ക് വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരന് പരിക്കേറ്റു. ഈസ്റ്റ് മാറാടി സ്വദേശി ഞൂഞ്ഞപ്പനാണ് പരിക്കേറ്റത്. ഇയാളെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു വാഹനത്തിലെയും ഡ്രൈവർമാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.യാത്രക്കാരനെ പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: Content is protected !!