ലഹരിവിരുദ്ധ ദിനത്തില്‍ ഫ്‌ളാഷ്‌മോബും, ലഘുലേഖ വിതരണവും സംഘടിപ്പിച്ച് ഈസ്റ്റ് മാറാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

മൂവാറ്റുപുഴ: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഈസ്റ്റ് മാറാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫ്‌ളാഷ്‌മോബും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു. സ്‌കൂള്‍ ലഹരി വിരുദ്ധ ക്ലബും ടീന്‍സ് ക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മാറാടി മണ്ണത്തൂര്‍ കവലയിലാണ് ഫ്‌ളാഷ് മോബ് നടന്നത്. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി ലഹരിവിരുദ്ധ സന്ദേശം നല്‍കി. സ്‌കൂള്‍ കൗണ്‍സിലര്‍ സൗമ്യ സെബാസ്റ്റ്യന്‍ കുട്ടികള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡന്റ സിനിജ സനില്‍, സീനിയര്‍ അധ്യാപകരായ അനില്‍കുമാര്‍ പി.കെ, ഗ്രേസി കുര്യന്‍, ക്ലബ് കണ്‍വീനര്‍മാരായ ഷീബ എം.ഐ, രാജീവ് പി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!