സംസ്ഥാന അവാർഡുകളുടെ തിളക്കവുമായി ഈസ്റ്റ് മാറാടി സ്കൂൾ

 

 

മൂവാറ്റുപുഴ :പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രഖ്യാപിച്ച മൂന്ന് സംസ്ഥാന തല അവാർഡുകളും ഈസ്റ്റ് മാറാടി സ്കൂളിന്.  മികച്ച നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിനുള്ള അവാർഡ് സ്കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദും, മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് സമീർ സിദ്ദീഖിയും, മികച്ച വോളൻ്റിയർക്കുള്ള അവാർഡ് മീഖൾ സൂസൺ ബേബിയും തിരുവനന്തപുരത്ത്

വച്ച് നടത്തിയ സഞ്ജം എന്ന അവാർഡ് ദാന ചടങ്ങിൽ വച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങി.സഹവാസിക്കൊരു വീട് പദ്ധതി പ്രകാരം ഭവന രഹിതരായവർക്ക് വീട് നിർമ്മിച്ച് കൊടുക്കുന്നതിനുള്ള സഹായം, സ്നേഹ സഞ്ജീവനി പദ്ധതി പ്രകാരം നിർദനരായ കുടുംബങ്ങളെ സഹായിക്കുക, കോവിഡ് കാലത്ത് വിദ്യാർത്ഥികൾ നടത്തിയ മാസ്ക്ക് നിർമ്മാണം, ബ്രേക്ക് ദി ചെയിൻ ഡയറി വിതരണം, ഓൺലൈൻ കോവിഡ് വാക്സിൻ രജിസ്ട്രേട്രേഷൻ ഹെൽപ് ഡസ്ക്ക്, ജല സംരക്ഷണം, ഊർജ സംരക്ഷണം, പ്ലാസ്റ്റിക്ക് നിർമ്മാർജനം, പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വൃക്ഷ വ്യാപന പദ്ധതികൾ , സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി എൽ.ഇ ഡി ബൾബ്, ക്ലീനിംഗ് ലോഷൻ, ഹാൻഡ വാഷ് , സോപ്പ്, തുണി സഞ്ചി തുടങ്ങിയവയുടെ നിർമ്മാണത്തിലുള്ള പരിശീലനം, പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും വായനശീലം വളർത്തുവാനായി വീടുകൾ കേന്ദ്രീകരിച്ച് ഹോം ലൈബ്രറികൾ തയ്യാറാക്കൽ. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ മെഗാ ബോധവൽക്കരണ ക്യാമ്പുകളിലൂടെ മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിനെ പ്ലാസ്റ്റിക് സൗഹൃദ വാർഡാക്കി മാറ്റുക,  ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ നീതി വകുപ്പ് നടത്തിയ ക്യാമ്പയിനിലെ മുഖ്യ പ്രവർത്തരായിരുന്നു. എല്ലാ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനവും, ഫസ്റ്റ് എയിഡും സി.പി.ആർ പരിശീലനവും നൽകി. പ്രളയകാലത്ത് വീടുകളിലെ കുടിവെള്ള പരിശോധന, ആയിരം ലിറ്റർ ക്ലീനിംഗ് ലോഷനും വസ്ത്രങ്ങളും ആഹാര സാധനങ്ങളും നോട്ട് ബുക്കുകളും കുട്ടനാടും പരിസരത്തും വിതരണം ചെയ്തു.  ആയിരത്തിലധികം പേർക്ക്ര ക്ത ദാനവും ഇരുന്നൂറിലധികം പേരുടെ കേശദാനവും നടത്തി. മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി അവയവ ദാന സമ്മതപത്രം ഒപ്പിടൽ,   കോട്ടയം എം സി റോഡിലെ അപകടങ്ങളും അപകട മരണങ്ങളും റോഡ് നിർമ്മാണത്തിലെ അപാകതകൾ തുടങ്ങി സാമൂഹിക പ്രശ്നങ്ങളിലുൾപ്പെടെയുള്ള മാതൃകാപരവും വ്യത്യസ്ഥങ്ങളുമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ സംസ്ഥാന അംഗീകാരം ഈസ്റ്റ് മാറാടി സ്കൂളിനെ തേടിയെത്തിയത്.

 

 

സാമൂഹ്യ നീതി വകുപ്പ് നൽകിയ മികച്ച ഭിന്നശേഷി സൗഹൃദ സ്കൂളിനുള്ള സഹചാരി അവാർഡ്,  നാഷണൽ ഇൻ്റഗ്രേഷൻ ക്യാമ്പുകളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം, പതിമൂന്ന്  വർഷം  തുടർച്ചയായി എസ് എസ് എൽ സി യ്ക്ക് നൂറു ശതമാനം വിജയം, ചരിത്രത്തിലാധ്യമായി വി.എച്ച്.എസ്.ഇ വിഭാഗത്തിന് നൂറുശതമാനവും ഫുൾ എപ്ലസ് വിജയവും തുടങ്ങി പഠന പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ ,കോവിഡ് 19 കാലഘട്ടത്തിലെ മികച്ച മാതൃകാ പ്രവർത്തനങ്ങൾക്ക് എ.പി.ജെ അബ്ദുൽ കലാം സ്റ്ററ്റഡി സെൻ്റർ ഏർപ്പെടുത്തിയ എ.പി.ജെ കലാം പുരസ്കാരവും  മലബാർ ഗോൾഡ് ഏർപ്പെടുത്തിയ ഗോൾഡൻ സല്യൂട്ട് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

 

തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു. കൗൺസലർ മേരി പുഷ്പം, എൻ .എസ്.എസ് റീജിയണൽ ഡയറക്ടർ ഇ ശ്രീധർ, വി.എച്ച്.എസ്.ഇ എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ പി.രഞ്ജിത്, ഡെപ്പ്യൂട്ടി ഡയറക്ടർമാരായ റ്റി.വി അനിൽ കുമാർ, മിനി ഇ ആർ, അസിസ്റ്റൻ്റ് ഡയറക്ടർ ചിത്ര ഒ എസ്, റിസർച്ച് ഓഫീസർ സിന്ധു ആർ, പ്രോജക്റ്റ് ഓഫീസർ ഡോ.സന്തോഷ് കുമാർ, ജില്ലാ കോർഡിനേറ്റർ ബിജു തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!