മെഡിസിൻ ചലഞ്ചുമായി ഈസ്റ്റ് മാറാടി സ്കൂൾ

 

മൂവാറ്റുപുഴ :ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്‌.എസ്.സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ “സ്നേഹ സഞ്ജീവനി പദ്ധതിയുടെ “ഭാഗമായി മരുന്നുകൾ ആവശ്യമുള്ള സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും,അവരുടെ രക്ഷിതാക്കൾക്കും മാറാടി മഹിള കോൺഗ്രസിൻ്റ ജീവകാരുണ്യ പ്രവർത്തന ഫണ്ടിൻ്റെയും സഹായത്തോടെ എത്തിച്ചു.എറണാകുളം ജില്ലാ പഞ്ചായത്തംഗം ഷാൻ്റി എബ്രഹാം മരുന്നുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. മാറാടി വനിത വില്ലേജ് സൊസൈറ്റി പ്രസിഡൻ്റ് ഡോ. ചിന്നമ്മ വർഗീസ്, പഞ്ചായത്തംഗം അജി സാജു, മാറാടി അഗ്രികൾച്ചർ ഇംപ്രൂവ്മെൻറ് സൊസൈറ്റി പ്രസിഡൻ്റ് സാബു ജോൺ, സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് പി.റ്റി. അനിൽകുമാർ, മദർ പി റ്റി.എ ചെയർപേഴ്സൺ സിനിജ സനിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ കാപ്ഷൻ….. ഈസ്റ്റ് മാറാടി സ്കൂളിലെ സ്നേഹ സഞ്ജീവനി പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ മരുന്ന് വിതരണം ജില്ലാ പഞ്ചായത്തംഗം ഷാൻ്റി എബ്രഹാം ഉദ്ഘാടനം നടത്തുന്നു.

Back to top button
error: Content is protected !!