അക്ഷരപ്പൂക്കളവും ജില്ലാവഞ്ചിപ്പാട്ടുമായി ഈസ്റ്റ് മാറാടി സ്‌കൂളില്‍

മാറാടി: വ്യത്യസ്തങ്ങളായ പഠനപ്രവര്‍ത്തനങ്ങളോടെ ഈസ്റ്റ് മാറാടി ഗവ: വി.എച്ച്.എസ് സ്‌കൂളില്‍ കേരളപ്പിറവി ആഘോഷം നടത്തി. 14 ജില്ലകളേയും പരിചയപ്പെടുത്തിക്കൊണ്ട് എച്ച്.എസ്. വിഭാഗം കുട്ടികള്‍ നാടന്‍പാട്ട് അവതരിപ്പിച്ചു. മലയാള അക്ഷരങ്ങള്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ പൂക്കളം തീര്‍ത്തു. കേരളപ്പിറവിദിന ക്വിസ്, കാവ്യാലാപനം എന്നിവയും സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റര്‍ അജയന്‍ എ.എ, സീനിയര്‍ അസിസ്റ്റന്റ് ഗിരിജ എം.പി. അധ്യാപകരായ അനില്‍ കുമാര്‍, ഷീബ എം.ഐ അനസ് ബഷീര്‍, അനൂപ് തങ്കപ്പന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

 

 

Back to top button
error: Content is protected !!