ഈസ്റ്റ് മാറാടി സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും ഓട്ടന്‍ തുള്ളലും നടത്തി

മാറാടി: മാറാടി വില്ലേജ് വനിതാ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ്.ഇയില്‍ കേരള സംസ്ഥാന എക്‌സൈസ് വിമുക്തി മിഷന്‍ കളിയും കാര്യവും എന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും ഓട്ടന്‍ തുള്ളലും നടത്തി. എക്‌സൈസ്പ്രീവന്റീവ് ഓഫീസര്‍ വി.ജയരാജ് ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു. മാറാടി വില്ലേജ് വനിതാ സഹകരണസംഘം പ്രസിഡന്റ് ഡോ. ചിന്നമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഫാത്തിമ റഹിം സ്വാഗതം പറഞ്ഞു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിന്റ് ഒ.പി. ബേബി ലഹരിവിരുദ്ധ ബോധവല്‍കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍മാരായ ജിഷ ജിജോ, രതീഷ് ചങ്ങാലിമറ്റം, അജി സാജു, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഭിലാഷ് കെ.ആര്‍, പി.ടി.എ പ്രസിഡന്റ് സിനിജ സനില്‍, എസ്.എം.സി. ചെയര്‍മാന്‍ അവറാച്ചന്‍ ടി.വി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഹെഡ് മാസ്റ്റര്‍ അജയന്‍ എ.എനന്ദിപറഞ്ഞു

Back to top button
error: Content is protected !!