ഈസ്റ്റ് മാറാടി സ്‌കൂളില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

മാറാടി: ഈസ്റ്റ് മാറാടി സ്‌കൂള്‍ വാര്‍ഷികാഘോഷം പൂമരം 2023 സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ജിഷ ജിജോ സ്‌കൂള്‍ പതാക ഉയര്‍ത്തി. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. മാത്യു കുഴല്‍നാടന്‍ എം.എല്‍ എ നിര്‍വ്വഹിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വികസന സമിതി സമ്മാന കൂപ്പണ്‍ വഴി സമാഹരിച്ച തുക എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ഹെഡ് മാസ്റ്റര്‍ അജയന്‍ എ.എ. ഏറ്റുവാങ്ങി. സ്‌കൂള്‍ ഫണ്ട് സമാഹരണത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച പി.ടി.എ പ്രസിഡന്റ് സിനിജ സനില്‍, എം.പി.ടി.എ. പ്രസിസന്റ് ഗ്ലന്നി ഉലഹന്നാന്‍, പി.ടി.എ വൈസ് പ്രസിഡന്റ് ബിജു ബേബി എന്നിവര്‍ക്ക് യോഗത്തില്‍ സ്‌കൂള്‍ ആദരം നല്‍കി. എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടിയ ഹയര്‍സെക്കന്ററി അധ്യാപകനായ ഡോ. ശ്യാംലാലിനേയും, പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തിയ എല്ലാ വിഭാഗങ്ങളിലെ കുട്ടികളേയും ചടങ്ങില്‍ ആദരിച്ചു. വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി ജോളി, മെമ്പര്‍മാരായ ജിഷ ജിജോ, രതീഷ് ചങ്ങാലിമറ്റം,സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ സാബു ജോണ്‍,ബാങ്ക് പ്രസിഡന്റ്മാരായ ഡോ.ചിന്നമ്മ വര്‍ഗീസ്,ഗ്രേസി ഫ്രാന്‍സിസ്,ഹെഡ്മാസ്റ്റര്‍ അജയന്‍ എ.എ,പി.റ്റി.എ വൈസ്പ്രസിഡന്റ് ബിജു ബേബി,മാതൃസംഘം ചെയര്‍പേഴ്‌സണ്‍ ഗ്ലിന്നി ഉലഹന്നാന്‍,സി.സി കണ്ണന്‍,ഗിരിജ എം.പി,അനില്‍കുമാര്‍ പി.കെ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാത്തിമ റഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!