പ്രവേശനോത്സവത്തിനൊരുങ്ങി മുളവൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂള്‍; സ്‌കൂളിലേയ്ക്ക് പഠനോപകരണങ്ങള്‍ നല്‍കി ഡിവൈഎഫ്‌ഐ

മൂവാറ്റുപുഴ: പ്രവേശനോത്സവത്തിനോടനുബന്ധിച്ച് കുരുന്നുകളെ വരവേല്‍ക്കാനായി മുളവൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂള്‍ ഒരുങ്ങി. പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂളില്‍ പുതുതായി എത്തുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഡിവൈഎഫ്‌ഐ മുളവൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ 30ഓളം ബാഗുകള്‍ വിതരണം ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാനമൊട്ടാകെ നടത്തുന്ന പഠനോത്സവം 2024ന്റെ ഭാഗമായാണ് മുളവൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ബാഗുകള്‍ നല്‍കിയത്.

ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് അനീഷ് എം.മാത്യു ബാഗുകള്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.എച്ച്.സുബൈതയ്ക്കും പിടിഎ പ്രസിഡന്റ് ടി.എം.ഉബൈസിനും കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുളവൂര്‍ മേഖല പ്രസിഡന്റ് അജ്മല്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അനീഷ് കെ.കെ മേഖല സെക്രട്ടറി അബൂബക്കര്‍ പി.എം, വാര്‍ഡ് മെമ്പര്‍മാരായ ഇ.എം ഷാജി.,ബെസി എല്‍ദോ, സിപിഎം ലോക്കല്‍ സെക്രട്ടറി വി.എസ് മുരളി അധ്യാപകരായ തസ്നി.കെ.എം, തസ്‌കിന്‍.റ്റി, അനുമോള്‍.കെ.എ, കദീജ മുഹമ്മദ്, ബുഷറ.കെ., ബബിത.കെ.എം, ബുഷറ.കെ.എം. എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!