പായിപ്ര പഞ്ചായത്തിലേക്ക് പ്രതിഷേധം പ്രകടനം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം പ്രകടനം സംഘടിപ്പിച്ചു. അഴിമതിക്കാരുടെയും, കൈക്കൂലികാരുടെയും ആവാസ കേന്ദ്രമായി പഞ്ചായത്ത് മാറിയെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ പായിപ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ബുധനാഴ്ച പായിപ്ര സ്വദേശിയില്‍ നിന്നും ബില്‍ഡിംഗ് പെര്‍മിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്തിലെ ഓവര്‍സിയര്‍ സൂരജ് പി.ടിയെ വിജിലന്‍സ് പിടിയികൂടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. പായിപ്ര കവലയില്‍ നിന്നുമാരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കെതരെ ഗുരുതരമായ ആരോപണങ്ങളാണ് ഡിവൈഎഫ്ഐ ഉന്നയിക്കുന്നത്. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് റിയാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ പായിപ്ര മേഖലാ പ്രസിഡന്റ് അജിന്‍ അശോകന്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അന്‍സില്‍ മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗം എ ടി സുരേന്ദ്രന്‍, സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കെ എ നാസര്‍ ,മുഹമ്മദ് ലാല്‍ ,അമിത് കെ ,അരുണ്‍ കുമാര്‍, അനന്ദു, വിഷ്ണു, സന്ദീപ് എന്നിവര്‍പ്രസംഗിച്ചു

 

 

Back to top button
error: Content is protected !!