ഡിവൈഎഫ്ഐ പുലിക്കുന്നേപ്പടി യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഭാ സംഗമം നടത്തി

പല്ലാരിമംഗലം: ഡിവൈഎഫ്ഐ പുലിക്കുന്നേപ്പടി യൂണിറ്റിന്റെ നേതൃത്വത്തില്‍ നാഷണല്‍ ക്ലബ് ഹാളില്‍ പ്രതിഭാ സംഗമം നടത്തി. പ്രതിഭാസംഗമം പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കുള്ള മൊമന്റോ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് നിര്‍വഹിച്ചു. യോഗത്തില്‍ പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മൊമന്റോ നല്‍കി അനുമോദിച്ചു. ഡിവൈഎഫ്ഐ അടിവാട് മേഖലാ ജോയിന്റ് സെക്രട്ടറി എം എം ഷെബീര്‍ അധ്യക്ഷനായി. സിപിഐ എം പല്ലാരിമംഗലം ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍, വാര്‍ഡ് മെമ്പര്‍ എ എ രമണന്‍, ഡിവൈഎഫ്ഐ അടിവാട് മേഖലാ സെക്രട്ടറി കെ എ യൂസുഫ്, മേഖലാ പ്രസിഡന്റ് എം എ ഷെമീം എന്നിവര്‍ പ്രസംഗിച്ചു. പുലിക്കുന്നേപ്പടി യൂണിറ്റ് സെക്രട്ടറി മുഹമ്മദ് റഈസ് സ്വാഗതവും യൂണിറ്റ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാലു നന്ദിയും പറഞ്ഞു.

 

Back to top button
error: Content is protected !!