ഡിവൈഎഫ് ഐ പായിപ്ര മേഖല സമ്മേളനം ജില്ലാ സെക്രട്ടറി എ എ അൻഷാദ് ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴ: ഡിവൈഎഫ് ഐ പായിപ്ര മേഖല സമ്മേളനം ജില്ലാ സെക്രട്ടറി എ എ അൻഷാദ് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ്‌ അജിൻ അശോക് അധ്യക്ഷനായി. മേഖല സെക്രട്ടറി അൻസൽ മുഹമ്മദ്‌ പ്രവർത്തന റിപ്പോർട്ടും, ബ്ലോക്ക്‌ സെക്രട്ടറി അനീഷ് എം മാത്യു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ , പായിപ്ര ലോക്കൽ സെക്രട്ടറി ആർ സുകുമാരൻ, വി എച്ച് ഷെഫീഖ്, ഡിവൈഎഫ്ഐ ബ്ലോക്ക്‌ ട്രഷറർ റിയാസ് ഖാൻ,തുടങ്ങിയവർ സംസാരിച്ചു. അജിൻ അശോക് (പ്രസിഡന്റ്) അൻസൽ മുഹമ്മദ്‌ (സെക്രട്ടറി) പി ജി ലാലു, എം ആർ വിഷ്ണു (ജോയിന്റ് സെക്രട്ടറിമാർ) അരുൺ കുമാർ,അനന്തു രാജ്‌മോഹൻ(വൈസ് പ്രസിഡന്റുമാർ)
മുഹമ്മദ്‌ ലാൽ (ട്രഷറർ)

Back to top button
error: Content is protected !!