ഡിവൈഎഫ്‌ഐ മുന്‍സിപ്പല്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി: പഠനോത്സവം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ഡിവൈഎഫ്‌ഐ മുന്‍സിപ്പല്‍ നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോത്സവം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം നിഖില്‍ ബാബു പഠനോത്സവം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം ധന്യ അരുണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും, പഠന കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് റിയാസ് ഖാന്‍ എം.എ, ബ്ലോക്ക് കമ്മിറ്റി അംഗം അനൂപ് കൃഷ്ണന്‍, ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് സെക്രട്ടറി കെ.ജി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!