നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മാര്‍ച്ച് സംഘടിപ്പിച്ചു

മൂവാറ്റുപുഴ : നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിവിഎം അബ്ദുല്‍സലാം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. പിവിഎം അബ്ദുല്‍സലാം അന്യസംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തുകയും വ്യാപാര സ്ഥാപനം നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അനിഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. തന്റെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും പഴവര്‍ഗ്ഗങ്ങള്‍ സ്ഥിരമായി മേടിച്ചു കൊണ്ടിരുന്ന അന്യസംസ്ഥാന വ്യാപാരി മറ്റൊരു സ്ഥാപനത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയതിനാണ് മൂവാറ്റുപുഴയിലെ പഴവര്‍ഗ്ഗങ്ങളുടെ മൊത്തവ്യാപാരിയും മുസ്ലിം ലീഗ് നേതാവുമായ പിവിഎം അബ്ദുല്‍സലാം അന്യസംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തിയതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. അബ്ദുല്‍സലാമിന്റെ രാജി ആവശ്യപ്പെടാന്‍ യുഡിഎഫും മുസ്ലിം ലീഗും തയ്യാറാകണമെന്ന് ഡിവൈഎഫ്‌ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഫെബിന്‍ പി മൂസ, ബ്ലോക്ക് പ്രസിഡന്റ് റിയാസ് ഖാന്‍, ബ്ലോക്ക് ട്രഷറര്‍ എസ് പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ അനീഷ് കെ.കെ, ജഗന്‍ ജോഷി, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം രാഹുല്‍ ഇ.ബി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അഖില്‍ പി.എം, ജസ്റ്റിന്‍ ജോസ്, അമല്‍ തിരുമേനി, വിജയ് കെ ബേബി, ശ്രീജിത്ത്, എന്നിവര്‍ മാര്‍ച്ചിന്നേതൃത്വംനല്‍കി.

 

Back to top button
error: Content is protected !!