നാട്ടിന്‍പുറം ലൈവ്പൈങ്ങോട്ടൂര്‍

ഡിവൈഎഫ്ഐ കൂറ്റംവേലി യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു.

 

ഡിവൈഎഫ്ഐ കൂറ്റംവേലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓണാഘോവും, മുതിർന്ന സി പി ഐ എം പ്രവർത്തകരെ ആദരിക്കലും നടത്തി. എം എൽ എ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഹാരിസ് വട്ടപ്പാറ അദ്ധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് സമ്മാനദാനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ ബി മുഹമ്മദ്, സി പി ഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സഫിയ സലിം, കെ എം അബ്ദുൾ കരീം, സീനത്ത് മൈതീൻ, വാർഡ് മെമ്പർ എ എ രമണൻ, സി എച്ച് അലിയാർ, കെ എ ജമാൽ, മേലലാ സെക്രട്ടറി മുഹ്സിൻ സി മുഹമ്മദ്, പ്രസിഡൻ്റ് ഹക്കിം ഖാൻ, കെ എം നൂറുദ്ധീൻ, എൻ എസ് ഷിജീബ്, കെ ജെ അജ്മൽ എന്നിവർ പ്രസംഗിച്ചു. രാവിലെ മുതൽ കുട്ടികളുടേയും, മുതിർന്നവരുടേയും കലാ, കായിക മത്സരങ്ങളും, കൊച്ചിൻ സ്റ്റാർ വേൾഡ് അവതരിപ്പിച്ച ഗാനമേളയും നടത്തി. എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബിടിടിഎം പരീക്ഷയിൽ റാങ്ക് നേടിയ ആദിൽ മീരാൻ, യുവകവി പൈമ പ്രദീപ്, മുതിർന്ന സി പി ഐ എം പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Back to top button
error: Content is protected !!