കോലഞ്ചേരി എല്‍.ഐ.സി ഓഫീസിന് മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധ ധര്‍ണ്ണ നടത്തി

കോലഞ്ചേരി: കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖലാ വില്‍പനക്കും, സ്വകാര്യവത്കരണത്തിനും, യുവജന വഞ്ചനക്കും എതിരെ ഡി.വൈ.എഫ്.ഐ കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി കോലഞ്ചേരി എല്‍.ഐ.സി ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ജില്ലാ സെക്രട്ടറി എ.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.എ. അബ്ദുല്‍ സമദ്, ബ്ലോക്ക് സെക്രട്ടറി ജിത്തു ഹരിദാസ്, മേഖലാ പ്രസിഡന്റ് ഭരത് രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!