അഞ്ജന സന്തോഷിനെ ഡി.വൈ.എഫ്‌.ഐ. വാളകം മേഖല കമ്മിറ്റി ആദരിച്ചു.

 

മൂവാറ്റുപുഴ: അഞ്ജന സന്തോഷിനെ ഡി.വൈ.എഫ്‌.ഐ. വാളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. എൽദോ എബ്രഹാം എം.എൽ.എ. യോഗം ഉദ്ഘാടനം ചെയ്‌തു. വാളകം മാർ സ്റ്റീഫൻസ് ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ കുമാരി അഞ്ജന സന്തോഷിൻ്റെ “സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട” എന്ന കവിത ധനകാര്യ മന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണ വേളയിൽ പരാമർശിച്ചിരുന്നു. ഇതോടെ അഞ്ജനയുടെ കവിത ശ്രദ്ധിക്കപ്പെട്ടു. നിരവധി ആളുകൾ അഭിനന്ദനങ്ങൾ നേർന്നു. കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് വേണ്ടി സ്കൂളുകളിൽ തുടക്കമിട്ട അക്ഷരവൃക്ഷം പദ്ധതിയുടെ ഭാഗമായാണ് അഞ്ജന കവിത എഴുതിയത്. റാക്കാട്, മാനംകുഴക്കൽ സന്തോഷിൻ്റെയും ജിനി സന്തോഷിൻ്റെയും മകളാണ് അഞ്ജന. ഡി.വൈ.എഫ്.ഐ. ബ്ലോക്ക്‌ പ്രിസിഡന്റ് ഫെബിൻ കെ.മൂസ, ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി ഭാരവാഹികൾ, പഞ്ചായത്ത്‌ മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Back to top button
error: Content is protected !!