ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്‌ കൈമാറി

 

 

പല്ലാരിമംഗലം :ഡിവൈഎഫ്ഐ അടിവാട് തെക്കേകവല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസ് (യൂത്ത് സെന്റർ ) നിർമ്മിക്കുന്നതിനു വേണ്ടി സമാഹരിച്ച തുകയുടെ ആദ്യഗഡു യൂണിറ്റ് സെക്രട്ടറി കെ എസ്‌ സുഹൈൽ ഡിവൈഎഫ്ഐ അടിവാട് മേഖല സെക്രട്ടറി കെ.എ യൂസഫിന് കൈമാറി. മേഖല ജോയിന്റ് സെക്രട്ടറി റൈഷാൻ കിഴക്കേൽ, യൂണിറ്റ് പ്രസിഡന്റ്‌ കെ എസ്‌ ഷെഫിൻ, ട്രഷറർ ഫർസീൻ മുഹമ്മദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അലിമോൻ ബഷീർ, മുഹമ്മദാലി കുന്നേൽ, ഫെമീസ് കെ ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!