ഡിവൈഎഫ്ഐ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി.

 

 

മൂവാറ്റുപുഴ : പല്ലാരിമംഗലം പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡിവൈഎഫ്ഐ അടിവാട്, പൈമറ്റം മേഖലാ കമ്മിറ്റികള്‍ സംയുക്തമായി ശനിയാഴ്ച അടിവാട് ടൗണ്‍, പുലിക്കുന്നേപ്പടി, കൂറ്റംവേലി എന്നിവിടങ്ങളില്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.ഡിവൈഎഫ്‌ഐ അടിവാട് മേഖലാ സെക്രട്ടറി കെ എ യൂസുഫ്, പ്രസിഡന്റ് എം എ ഷെമീം, പൈമറ്റം മേഖലാ സെക്രട്ടറി ഹക്കീം ഖാന്‍, പ്രസിഡന്റ് ഷാഹിദ് കൂവള്ളൂര്‍, യുഎ സുധീര്‍, വിഎസ് നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അടിവാട് ടൗണില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കല്‍ സെക്രട്ടറി എംഎം ബക്കര്‍ പങ്കെടുത്തു. ഞായറാഴ്ച അടിവാട് ടൗണ്‍, പുലിക്കുന്നേപ്പടി, കുടമുണ്ട, മാവുടി, കൂറ്റംവേലി എന്നിവിടങ്ങളില്‍ സൗജന്യ രജിസ്ട്രേഷന്‍ ക്യാമ്പ് നടക്കുമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചു. പൈമറ്റം മേഖലാ കമ്മിറ്റിക്ക് കീഴില്‍ ഒരു കോവിഡ് രോഗിയെ വാളാച്ചിറ യൂണിറ്റിന്റെ ആംബുലന്‍സില്‍ കോതമംഗലം ആശുപത്രിയിലെത്തിച്ചു.

Back to top button
error: Content is protected !!