എംഎല്‍എ ഓഫീസിലേയ്ക്ക് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ എത്തിയെങ്കിലും ഓഫീസിലെ കാര്യങ്ങള്‍ പതിവുപോലെ നടന്നു: എബി പൊങ്ങണത്തില്‍

മൂവാറ്റുപുഴ: എംഎല്‍എ ഓഫീസിലേയ്ക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയത് കോടിയേരിയുടെ മക്കള്‍ക്ക് കിട്ടാത്ത പിന്തുണ പിണറായിയുടെ മകള്‍ വീണയ്ക്ക് സിപിഎം നല്‍കുന്നു എന്നത് എംഎല്‍എയെ ധരിപ്പിക്കാന്‍ എന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എബി പൊങ്ങണത്തില്‍. സംസ്ഥാന കമ്മിറ്റി നേരിട്ട് നടത്തിയ മാര്‍ച്ചില്‍ ഒരു വിഭാഗം നേതാക്കള്‍ വിട്ടു നിന്നെന്നും അത് കുഴല്‍നാടന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യമുളളതിനാലാണെന്നും എബി പൊങ്ങണത്തില്‍ പറഞ്ഞു. എംഎല്‍എ ഓഫീസിലേയ്ക്ക് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ എത്തിയെങ്കിലും എംഎല്‍എ ഓഫീസിലെ കാര്യങ്ങള്‍ പതിവുപോലെ നടന്നു. നഗരത്തില്‍ ചെറിയ തിരക്ക് മാത്രമാണ് അനുഭവപ്പെട്ടത്. തികച്ചും ന്യായമായ ഡിവൈഎഫ്്‌ഐയുടെ ആവശ്യം പരിഗണിക്കാം എന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉറപ്പ് നല്‍കിയതായും എബി പൊങ്ങണത്തില്‍ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ പറഞ്ഞു

 

Back to top button
error: Content is protected !!