ഡി.വൈ.എഫ്.ഐ. ആരക്കുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരക്കുഴ പഞ്ചായത്തിന് മുന്നിൽ യുവജന ധർണ്ണ സംഘടിപ്പിച്ചു.

 

 

ആരക്കുഴ:ഡി.വൈ.എഫ്.ഐ. ആരക്കുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരക്കുഴ
പഞ്ചായത്തിന് മുന്നിൽ യുവജന ധർണ്ണ സംഘടിപ്പിച്ചു.കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 50 ലക്ഷം രൂപയോളം ചിലവഴിച്ച് ആരക്കുഴ പഞ്ചായത്തിൽ ആരംഭിച്ച ഡോമിസിലറി കെയർ സെന്റർ പൊളിച്ച് നീക്കിയതിൽ പ്രതിഷേധിച്ചും,കോവിഡ് രോഗികളുടെ എണ്ണം ദിനപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ വീടുകളിൽ ക്വാറന്റൈൻ ഇരിക്കാൻ സൗകര്യം ഇല്ലാത്തതിനാൽ രോഗികളും കുടുംബങ്ങളും ഒരുപോലെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ പഞ്ചായത്തിൽ ഉടൻ FLTC ആരംഭിക്കണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ പഞ്ചായത്ത്‌ ഭരണ സമിതി തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണം, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ്‌ ജെസ്റ്റിൻ ജോസ് അധ്യക്ഷനായ ധർണ്ണ സിപിഐഎം ആരക്കുഴ ലോക്കൽ സെക്രട്ടറി അഡ്വ: സാബു ജോസഫ് ചാലിൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മുവാറ്റുപുഴ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫെബിൻ പി മൂസ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അഖിൽ പി. എം, ട്രഷറർ ലിന്റോ ജോർജ് എന്നിവർ പ്രസംഗിച്ചു.വൈസ് പ്രസിഡന്റ്‌ അനൂപ് സൈമൺ, ആൽവിൻ പോൾ എന്നിവർ പങ്കെടുത്തു.
50 ലക്ഷത്തോളം രൂപ മുടക്കി ആരംഭിച്ച ഡോമിസിലറി കെയർ സെന്റർ പൊളിച്ച് നീക്കിയതിലെ ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും ടെൻഡർ നടപടികൾ അട്ടിമറിച്ച് ഡോമിസിലറി കെയർ സെന്ററിന്റെ നിർമാണം സ്വകാര്യ വ്യക്തിക്ക് നൽകിയതിലും നിർമാണ പ്രവർത്തനങ്ങളിലെ അഴിമതിയും ചൂണ്ടി കാണിച്ച് ജില്ലാ ഭരണകൂത്തിനും വിജിലൻസിനും പരാതി നൽകുമെന്നും ഡി വൈ എഫ് ഐ മേഖല കമ്മിറ്റി അറിയിച്ചു.

Back to top button
error: Content is protected !!